Wednesday, December 15, 2010

ചുമട്

'ഞാന്‍ കവി
കവിത പേറുന്നവന്‍
തോള്‍ സഞ്ചി ,അയഞ്ഞ ജുബ്ബ
അതെല്ലാം എന്റേത്
ചോരയില്‍  മുക്കി എഴുതുന്നത്‌ ജീവിതം'

'ഞാനും കവി'.
'നീ സ്ത്രീയല്ലേ ?
നീ കവിയല്ല കടലാസ്സാണ് അറിയില്ലേ ?
മാഷിക്കുപ്പികള്‍ എന്റേത് മാത്രം
തൂലികയും എനിക്കുള്ളത്'

'എന്റെ കവിത ...?'
'നീ...,  നിന്റെ വക്ക് പൊട്ടിയ കവിത
വെട്ടുക വേഗം ശവക്കുഴികള്‍
നീ എന്തിനു വള്ര്‍ച്ച്ചയില്ലാത്ത ചിന്തകളെ
പെറ്റു കൂട്ടുന്നത്‌ ?
ഭ്രൂനമുടച്ച്ചു തകര്ത്തെറിയുക
അത് മുരടിച്ഛതാണ് .
കവിത പേറണ്ടവന്‍ ഞാന്‍ തന്നെയാണ്   
നിനക്ക് കവിതയില്ല.
കാരണം നീ
ഗര്‍ഭ പാത്രമാകുന്നു
നീ ചുമക്കെന്ടത് കവിതയല്ല
ഇനിയുമൊരായിരം കവികളെ മാത്രം '  

1 comment:

  1. ഇനിയുമെഴുതൂ നിനക്ക് കഴിയും

    ReplyDelete